പ്രസവരക്ഷാചികിത്സ വിദേശ രാജ്യങ്ങളിലെ സ്ത്രീകളൊന്നും സ്വീകരിക്കുന്നില്ല !
ഒരു കുഞ്ഞിനുവേണ്ടിയുള്ള പല ചികിത്സകൾക്ക് ശേഷം 38-ാം വയസ്സിൽ ആയുർവേദത്തെ ആശ്രയിക്കാ നെത്തിയതായിരുന്നു ആ സ്ത്രീ. ഒരു വർഷമായി ആർത്തവം പോലുമില്ലാത്ത അവസ്ഥയിലായിരുന്ന അവർ. വിവിധ ശസ്ത്രക്രിയകളൊന്നും ഫലം കാണാ തെ വന്നതോടെയാണ് ആയുർവേദത്തിലേക്ക് തിരി യുന്നത്. പല തവണ ഗർഭഛിദ്രം, എൻഡോമെട്രിയോ സിസ് തുടങ്ങിയ സ്ത്രീരോഗങ്ങളെ നേരിട്ട ജീവിതം. എന്നാൽ പൂർണവിശ്വാസത്തോടെ കൃത്യമായ ചികി ത്സ അവർ സ്വീകരിച്ചു. ഒന്നരവർഷത്തെ ചികിത്സ യ്ക്കൊടുവിൽ ഗർഭിണിയായി.പൂർണ ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇത്തരം ഏറെ കഥകൾ പറയാനുണ്ട് ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളജിലെ പ്രസൂതിതന്ത്ര വിഭാഗം മേധാവി ഡോ.വി.എൻ.പ്രസന്നയ്ക്ക്. ഇത്തരം അനു ഭവങ്ങളാണ് ആളുകൾ ആയുർവേദത്തിലേക്ക് കൂടു തൽ അടുക്കുന്നതിന് കാരണമെന്നും ഡോക്ടർ പറ യുന്നു. • ആയുർവേദ ഗൈനക്കോളജി വിഭാഗത്തിന് ഇപ്പോൾ ലഭിക്കുന്ന പ്രാധാന്യത്തിന് കാരണമെന്താ ണ്? ഇപ്പോൾ പെൺകുട്ടികളിലും സ്ത്രീകളും പലതരം ജീവിതശൈലീരോഗങ്ങൾ കൂടുതലായി കണ്ടുവരുന്നു ണ്ട്. ഇത് ഭേദമാക്കാൻ സാധിക്കുന്നത് ആയുർവേദ ത്തിനാണെന്ന തിരിച്ചറിവാണ് ആ പ്രചാരത്തിന് പി ന്നിൽ. വന്ധ്യത പരിഹരിക്കാൻ ഫലപ്രദമായി ചികി ത്സ നൽകാൻ ആയുർവേദത്തിന് സാധിക്കും. ആളു കൾ അതു മനസ്സിലാക്കിയതു കൊണ്ടാണ് പ്രചാരം കൂടിയത്. ആയുർവേദ ചികിത്സാരംഗത്ത് വലിയ പു രോഗതിയുണ്ടായിട്ടുണ്ട്. പിസിഒഡി, അമിത രക്ത സ്രാവം തുടങ്ങി എല്ലാ സ്ത്രീ രോഗങ്ങൾക്കും പരിഹാ രം ആയുർവേദത്തിലുണ്ട്. ഏത് പ്രായത്തിലും ചികി ത്സ ഫലിക്കുന്നതായും കാണുന്നു. അസുഖം വേരോ ടെ പിഴുതെറിയുന്നു എന്നതാണ് ആയുർവേദ ചികി ത്സയുടെ പ്രത്യേകത. എളുപ്പം ഫലം തരുന്ന അലോപ്പതി ചികിത്സയും ള്ളപ്പോൾ എന്തിന് നമ്മൾ ആയുർവേദത്തെ ആശ്രയി ക്കണം? അലോപ്പതി മറ്റൊരു ചികിത്സാ മേഖലയാണ്. അതുമായുള്ള താരതമ്യം നമുക്ക് ഒഴിവാക്കാം. സ്ഥിര മായ രോഗമുക്തിയാണ് ആയുർവേദത്തിന്റെ പ്രത്യേ കത. സാവകാശം മാത്രമേ ഈ ചികിത്സയുടെ ഫല ലഭിക്കൂ. ഉദാഹരണത്തിന് വന്ധ്യതയുടെ കാര്യമെട ത്താൽ ചികിത്സതേടി അടുത്തമാസമൊന്നും ഫല കാണില്ല. ചിലപ്പോൾ ഒരു വർഷം വരെ ഫലം ക ണാൻ കാത്തിരിക്കേണ്ടി വരും. അത്രയും ക്ഷമ രോഗിക്കും ആവശ്യമാണ്.
പക്ഷേ ദീർഘകാലഅടിസ്ഥാനത്തിൽ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് ആയുർവേദചികിത്സ ഗുണം ചെയ്യും.
പ്രസവരക്ഷാചികിത്സ പോലുള്ളവ ആയുർവേദമാണല്ലോ?
വിദേശ രാജ്യങ്ങളിലെ സ്ത്രീകളൊന്നും ഇത്തരം ചികിത്സ സ്വീകരിക്കു
ന്നില്ല.പക്ഷേഅവർ ആരോഗ്യവതികളുമാണ്.അപ്പോൾ നമുക്ക് മാത്രമെന്തിനാണ്ഇത്തരം ചികിത്സകൾ ?
വിദേശ രാജ്യങ്ങളിലൊന്നും പ്രസവരക്ഷാ ചികിത്സയില്ല. പക്ഷേ അവ
രുടെയും നമ്മളുടെയും ജീവിതശൈലി വ്യത്യസ്തമാണ്. ശാരീരിക അധ്വാനവും ആരോഗ്യവും തമ്മിൽവലിയ ബന്ധമുണ്ട്. പണ്ട് ഒരു സ്ത്രീ ഗർഭിണിയായാൽ നമ്മൾ നല്ലവണ്ണം ജോലി ചെയ്യണമെന്നു നിർദേശിച്ചു. ഇന്നുനമ്മൾ വിശ്രമം ആവശ്യപ്പെടുന്നു. യഥാർഥത്തിൽ ഗർഭിണികൾക്ക് ജോലി ചെയ്യാം. അതിനർഥം ഭാരം ചുമക്കുന്നതു പോലെയുള്ള ജോലികൾ ചെയ്യണമെന്നല്ല. ലഘുവായ ജോലികൾചെയ്യാം. അരക്കെട്ടിനു വ്യായാമം വരുന്ന വിധമുള്ള ജോലികൾ ചെയ്യണം. പണ്ടുള്ളവർ മുറ്റമടിക്കണം എന്നല്ലാംപറഞ്ഞിരുന്നത് ഇക്കാരണം കൊണ്ടാണ്. കഴിയുന്നിടത്തോളം ഗർഭിണികൾ ഇത്തരം വ്യായാമങ്ങൾ ചെയ്യണം. ഇന്നു സ്ത്രീകൾക്ക് വ്യായാമം വളരെ കുറവാണ്. വ്യായാമമില്ലാത്ത ഒരു ശരീരത്തിൽ പ്രസവശേഷം പ്രസവരക്ഷാ ചികിത്സ എടുത്തില്ലെങ്കിൽ നടുവേദനപോലുള്ള പ്രശ്നങ്ങൾ പിന്നീട് വരും.പക്ഷേ വിദേശ രാജ്യങ്ങളിൽ അവരുടെ ദേഹത്തിന് വേണ്ട വ്യായാമം ലഭിക്കുന്നുണ്ട്. അതു കൊണ്ടാണ് പ്രസവശേഷം ആശുപത്രിയിലുള്ള വിശ്രമം പോലും നമ്മുടേത് പോലെ അവർക്ക് ആവശ്യമല്ലാതെവരുന്നത്.