സെക്സിനിടയിലെ വേദന രസംകൊല്ലി ആകുമ്പോൾ
സെക്സിനിടയിലെ വേദന ലൈംഗിക സുഖം നേടുന്നതിലെ പ്രധാന തടസ്സമാണ് സെക്സ് പൊസിഷനുകൾ മാറ്റി പരീക്ഷിക്കുന്നതും
ലൂബ്രിക്കന്റുകളും റിലാക്സേഷൻ വിദ്യകളും സഹായകമാകാം. അതുപോലെ ഇടുപ്പിലെ പേശികൾക്കുള്ള കീഗൽ വ്യായാമ
ങ്ങൾ ഗുണകരമാകാം. ലൈംഗിക തൃപ്തി കൂട്ടുകയും ചെയ്യാം.മൂത്രമൊഴിച്ചശേഷം സുഖപ്രദമായ ഒരിടത്ത്
ഇരിക്കുകയോ കിടക്കുകയോ ചെയ്യുക.
മൂത്രംപിടിച്ചുവയ്ക്കുകയാണ് എന്നു സങ്കൽപ്പിക്കുകയും അപ്പോൾ തിരിച്ചറിയാനാ
വുന്ന ഇടുപ്പിലെ പേശികളെ മൂന്ന് അഞ്ചുസെക്കൻഡുവരെ അൽപം മുറുക്കുകയും മുകളിലേക്കു
വലിച്ചുപിടിക്കുകയും ചെയ്യുക.
മൂന്ന് അഞ്ചു സെക്കൻഡുവരെ അവയെ അയച്ചുവിടുക. അന്നേരം വയറ്റിലെയോ പഷ്ഠത്തിലെയോതുടയിലെയോ
പേശികൾ മുറുകാതിരിക്കാനും ശ്വാസം പിടിച്ചുവയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം.
ഇതു 10-15 തവണ, ദിവസംമൂന്നുനേരം ആവർത്തിക്കുക. രതിമൂർച്ഛയുടെ സമയം കുറച്ചുകൂടി നമ്മുടെ നിയന്ത്രണ
ത്തിലാകാനും ഈ വ്യായാമം സഹായിക്കും.