Showing posts with label kerala scen. Show all posts
Showing posts with label kerala scen. Show all posts

1.11.13

കേരളം പിറവി കൊണ്ടിട്ട് ഇന്ന് 57

കേരളം പിറവി കൊണ്ടിട്ട് ഇന്ന് 57 വര്‍ഷം തികയുന്നു. മലയാള ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിച്ച ശേഷവും മലയാള സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിച്ച ശേഷവും വരുന്ന ആദ്യ കേരളപ്പിറവി ദിനം എന്ന പ്രത്യേകതയും ഇക്കൊല്ലത്തെ  ആഘോഷങ്ങള്‍ക്കുണ്ട്. 
കേരളസംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947-ൽ‍ ഇന്ത്യബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളംപ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനംരൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങലിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. എന്നിരുന്നാലും വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം

ആഷിഖും റിമയും വിവാഹിതരായി









ഒടുവില്‍ ആ പ്രണയത്തിന് സാഫല്യമായി. റിമ കല്ലിങ്കല്‍ ഇന്ന്  സംവിധായകന്‍ ആഷിഖ് അബുClick Hereവിന് സ്വന്തമായി. കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. ലളിതമായ രീതിയിലുള്ള ചടങ്ങുകളിലൂടെ പരസ്പരം സ്വന്തമാകുന്ന ജോഡികള്‍ വിവാഹച്ചെലവിന്റെ തുക കഴിഞ്ഞ ദിവസം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാന്‍സര്‍ രോഗികള്‍ക്ക് കൈമാറി.


.








Teak Museum Nilambur (world's firstTeak Museum)

Teak Museum is located 4 km from Nilambur, a town in the Malappuram district of Kerala, south India. Teak occurs naturally in India with the main teak forests found in Kerala.
The museum, a two storey building, is the world's first teak museum and is operated by the Kerala Forest Research Institute. The exhibits include comprehensive information on aspects of the use of teak in their exhibits and articles on the subject. The museum provides extensive information of value historically, artistically and scientifically.
The museum was established in 1995 on the campus of the centre of Kerala Forest Research Institute because of the historical significance of teak to the area. The world's first teak plantation was planted in Nilambur in the 1840s by the British.






Kozhikode-Wayanad Churam

This pass connects Wayanad to Kozhickode district (NH 212). There are nine hairpin bends in this 14 km long pass. This great pass is known for it's beauty and danger. This is the main pass to Wayanad & Mysore. Crowded with the traffic, it starts from Adivarum,a small town in Kozhikode district. Thamarassery Churam, Wayanad Churam, Thamarassery Ghat, Wayanad Ghat, Kozhikode-Wayanad Churam/Ghat, etc. The correct name is but Thamarassery Ghat.


കുട്ടനാട്ടിൽ വെള്ളത്തിൽ ഓടുന്ന ബസസ് (Indias first Water Bus alappuzha ...

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. ഒരു വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്




31.10.13

പുനലൂർ തൂക്കുപാലം

കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി നൽകിയത്. ബ്രിട്ടീഷ്‌ സാങ്കേതികവിദഗ്ദ്ധൻ‍ ആൽബെർട്‌ ഹെൻട്രിയുടെ മേൽനോട്ടത്തിൽ രൂപകൽപനയും നിർമ്മാണവുമാരംഭിച്ച്‌ 1877- ൽ പണിപൂർത്തിയാക്കി. അതിനു മൂന്നുവർഷങ്ങൾക്കുശേഷം 1880-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഇത്. കരയോടടുത്തുതന്നെയുള്ള രണ്ട്‌ വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിൽ ഇരുവശത്തുമായി രണ്ട്‌ കൂറ്റൻ ചങ്ങലകളാൽ തൂക്കിയിട്ടിരിക്കുകയാണ്‌ ഇതിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകൾ പൂർണ്ണമായും കരഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകൾക്കുള്ളിലിറക്കി ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയിൽ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു.




കരിമീൻ കൃഷി

തെക്കേ ഇന്ത്യയിൽ നദികളിലും കായലുകളിലും കണ്ടുവരുന്ന ഒരു നാടൻ മൽസ്യമാണ് കരിമീൻ.കേരളത്തിൽ കുളങ്ങൾ, നെല്പാടങ്ങൾ എന്നിവിടങ്ങളിൽ മത്സ്യകൃഷിയായും ഇവയെ വളർത്താറുണ്ട്. സ്വതവേ രുചികരവും വർഷം മുഴുവൻ ലഭിക്കുന്നതുമായ ഈ മൽസ്യത്തിന് ഉയർന്ന വിലയാണുള്ളത്.ആൺ പെൺ മത്സ്യങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. നേർത്ത തിളക്കമുള്ള പച്ച നിറം. അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകൾ. കരിമീനിന്റെ വായ്‌ ചെറുതാണ്. 22 സെ.മി വരെ നീളവും, അനുകൂല സാഹചര്യങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. വായ്ക്കുള്ളിൽ രണ്ടു വരി പല്ലുകൾ ഉണ്ടാവും. പാർശ്വ ചിറകുകളിൽ ബലമേറിയ മുള്ളുകൾ ഉണ്ട്.ജല സസ്യങ്ങൾ ആണ് ആഹാരം. കൊതുകിന്റെ മുട്ടകൾ, കൂത്താടി , ചെമ്മീൻ കുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും. പൊതുവേ സസ്യഭുക്കാണെങ്കിലും കാലത്തിനനുസരിച്ചും വലിപ്പത്തിനനുസരിച്ചും ആഹാരരീതിയിൽ മാറ്റം വരാറുണ്ട്.കരിമീനിന്റെ ഭക്ഷ്യ-സാമ്പത്തിക മൂല്യങ്ങളും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് കരിമീനിനെ കേരള സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.2010-2011 കേരളസംസ്ഥാന സർക്കാർ കരിമീൻ വർഷമായി പ്രഖ്യാപിച്ചു



ലക്ഷ്മിതരു(അർബുദരോഗികൾക്ക് അനുഗ്രഹമായി വൃക്ഷം ),Simarouba glauca

അർബുദരോഗികൾക്ക് അനുഗ്രഹമായി ദൈവവൃക്ഷം . സൈമറൂബ ഗ്ളോക്ക എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഈ ഔഷധസസ്യം സൈമറൂബേസി സസ്യജനുസ്സിൽ പെടുന്നു. പ്രായപൂർത്തിയായ ചെടിയുടെ ഇലകൾ ഉണക്കിയശേഷം അവയിട്ട വെള്ളം തിളപ്പിച്ചാറ്റി കുടിക്കുന്ന അർബുദരോഗികൾക്ക് ആശാവഹമായ പുരോഗതിയുണ്ടാവുന്നു.
     രണ്ടര മുതൽ മൂന്ന് വർഷം വരെയാകുന്പോഴാണ് ലക്ഷ്‌മിദാരു പ്രായപൂർത്തിയാവുക. പത്ത് കിലോഗ്രാം ഭാരമുള്ളവർക്ക് ഇതിന്റെ 3 ഇലകൾ എന്ന ക്രമത്തിൽ വേണം ഉപയോഗിക്കാൻ. 50 കിലോഗ്രാം ഭാരമുള്ളയാളാണെങ്കിൽ 15 ഇലകൾ വേണ്ടിവരും. ഇലകൾ വെയിലില്ലാത്തിടത്ത് വച്ച് ഉണക്കിയെടുക്കണം. പിന്നീട് ചെറുതായി അരിഞ്ഞ് 200 മില്ലിലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കണം. തിളപ്പിച്ച് 160- 170 മില്ലി വരെയാക്കിയ ശേഷം എട്ടോ ഒന്പതോ മണിക്കൂർ കഴിഞ്ഞ് ചെറുതായി ചൂടാക്കി കുടിക്കണം. രാവിലെ വെറും വയറ്റിൽ വേണം കുടിക്കാൻ
        ഇരുപത്തഞ്ച് അടിവരെ ഉയരത്തിൽ ശാഖകളോടെ പന്തലിച്ചു വളരുന്ന ഒരു മരമാണ് ലക്ഷ്മിതരു (ശാസ്ത്രീയനാമം: Simarouba glauca). പാരഡൈസ് മരം എന്നും അറിയപ്പെടുന്ന ഇവയുടെ ജന്മദേശം അമേരിക്കയാണ്. പൂക്കാലം മാർച്ച്‌ ഏപ്രിൽ മാസങ്ങളിലാണ്. മഞ്ഞനിറഞ്ഞ വെള്ളനിറമുള്ള പൂക്കളാണ് ഇവയ്ക്ക്. ചെറിയ ഞാവൽപ്പഴത്തിന്റെ രൂപമുള്ള കായകൾ പഴുക്കുമ്പോൾ ചുവപ്പുനിറമാവും. ഭക്ഷ്യയോഗ്യമായ കായകൾ മധുരമുള്ളതാണ്‌. പഴക്കാലത്ത്‌ ധാരാളം പക്ഷികൾ ഇവ തേടി എത്താറുണ്ട്. കുരുവിൽനിന്നും കിട്ടുന്ന എണ്ണ ഭക്ഷ്യയോഗ്യമാണ്‌. എണ്ണയിൽ കൊഴുപ്പ്‌ കുറവാണ്‌. വിത്തുമുളപ്പിച്ചും കമ്പുനട്ടും പതിവച്ചും വംശവർദ്ധനനടത്താം. ഇടതൂർന്ന വേരുകൾ മണ്ണൊലിപ്പിനെ തടയാൻ നല്ലതാണ്‌. നിറഞ്ഞുനിൽക്കുന്ന ഇലകൾ വേനൽക്കാലത്ത്‌ ചുറ്റുമുള്ള മണ്ണ്‌ അധികം ചൂടാവാതെ സംരക്ഷിക്കുന്നു